അമ്മ മലയാളി, അച്ഛൻ തമിഴ്; കന്നഡ മുതല്‍ ഇംഗ്ലീഷില്‍ വരെ അനൗണ്‍സ്മെന്റ്, കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയുടെ അനൗണ്‍സര്‍
പമ്ബ: സന്നിധാനം മുതല്‍ പമ്ബവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങള്‍ അനൗണ്‍സ് ചെയ്യുന്നവരിലെ പ്രധാനി എംഎം കുമാർ 25 വർഷം പൂർത്തിയാക്കുന്നു.കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസം അനൗണ്‍സ് ചെയ്യും. എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും.
അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാല്‍ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും സ്കൂളില്‍ നിന്ന് പഠിച്ചു. മറ്റ് ഭാഷകള്‍ തീർഥാടകരുമായുള്ള സമ്ബർക്കത്തിലൂടെയും പഠിച്ചുവെന്ന് എംഎം കുമാർ പറഞ്ഞു.
1999 ല്‍ സന്നിധാനത്തെത്തിയപ്പോഴാണ് വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതും കുമാറിനെ ചുമതല ഏല്‍പ്പിക്കുന്നതും. മകരവിളക്ക് കഴിഞ്ഞ് ചിക്കമംഗലൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്. വിദ്യാർഥിനികളായ രണ്ട് പെണ്‍മക്കളുമുണ്ട്. എം.എം.കുമാറിനു പുറമേ മലയാളത്തില്‍ 25 വർഷമായി അനൗണ്‍സ് ചെയ്യുന്ന കോഴഞ്ചേരി സ്വദേശി എ.പി. ഗോപാലൻ, തമിഴ്നാട് സ്വദേശികളായ ബാല ഗണേഷ്, നരസിംഹമൂർത്തി എന്നിവരും സന്നിധാനത്തെ അനൗണ്‍സ്മെന്റ് കേന്ദ്രത്തിലുണ്ട്.