Main Banner

ശൈത്യകാലത്ത് മുടി സംരക്ഷണം ; ഈ മൂന്ന് ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചോളൂ

ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടാം.വിലകൂടിയ എണ്ണകള്‍, ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയർ സെറം എന്നിവ ഉപയോഗിച്ചിച്ചും മുടികൊഴിച്ചില്‍ അങ്ങനെ തന്നെ തുടരുന്നുണ്ടാകും. ശൈത്യകാലത്തെ താരൻ, മുടി പൊട്ടല്‍ എന്നിവ പരിഹരിക്കാൻ വീട്ടില്‍ ചെയ്യാവുന്ന ചില പ്രകൃത്തിദത്ത മാർഗങ്ങള്‍.

1 st paragraph

കറ്റാർവാഴ

തലയോട്ടിയിലെ വരള്‍ച്ചയും മുടി പൊട്ടുന്നത് തടയാനും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. താരൻ, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന എൻസൈമുകളും കറ്റാർവാഴയില്‍ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെല്‍ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക.15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക.

2nd paragraph

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച്‌ തലയില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവൻ നേരം ഇട്ട ശേഷം രാവിലെ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകുന്നത് ഈർപ്പം കൂട്ടാനും താരൻ നിയന്ത്രിക്കാനും സഹായിക്കും.

ആര്യവേപ്പില

ആര്യവേപ്പിലയില്‍ ആന്റി ബാക്ടീരിയല്‍, ആൻ്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് താരൻ, തലയോട്ടിയിലെ അണുബാധകള്‍ എന്നിവ തടയുന്നു. ആര്യവേപ്പില നന്നായി പേസ്റ്റാക്കിയ ശേഷം തലയോട്ടിയില്‍ പുരട്ടുക. ശേഷം മൃദുവായി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

ഉലുവ

ഉലുവയാണ് മറ്റൊരു പ്രതിവിധി. ഉലുവയില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടല്‍ കുറയ്ക്കുകയും ചെയ്യുന്നു. ഉലുവ ഹെയർ പാക്ക് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഉലുവ അല്‍പം നേരം കുതിരാൻ വെള്ളത്തിലിട്ട് വയ്ക്കുക. കുതിർന്ന ശേഷം മിക്സിയില്‍ പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം ഉലുവ പേസ്റ്റ് തലയില്‍ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച്‌ തലയില്‍ കഴുകുക.