Main Banner

ഏറ്റവും മഹനീയമായ നിമിഷം; നയൻസ്- വിക്കി ‘സ്വപ്ന വിവാഹം’ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

നയൻതാര- വിഘ്നേഷ് ശിവൻ വെഡ്ഡിംഗ് സെറിമണി വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. താലികെട്ട് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് പുറത്തുവന്നത്.നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള പ്രമുഖർ ഇരുവരെയും ആശീർവദിക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം സത്യൻ അന്തിക്കാടിന്റെ കാല് തൊട്ടുതൊഴുത് നയൻതാരയും വിഘ്നേഷും അനുഗ്രഹം വാങ്ങിക്കുന്നുമുണ്ട്.

1 st paragraph

നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്ബതികളുടെ ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയൻതാര. അതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇപ്പോള്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകള്‍, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങള്‍ വീഡിയോയില്‍ ഉണ്ട്.

2022ല്‍ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ല്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച്‌ ഇരുവരും പ്രണയത്തില്‍ ആകുകയായിരുന്നു. 2022 ഒക്ടോബറില്‍ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്ബതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.അതേസമയം, രക്കായി എന്ന സിനിമയാണ് നയൻതാരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം. അന്നപൂരണിയാണ് നായന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

2nd paragraph