Main Banner

ദിവസേന ഉറ്റ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നത് 140 സ്ത്രീകള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് യുഎൻ

ജെനീവ: സ്വന്തം വീടുകള്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി യുഎന്നിന്റെ കണക്ക്. ലോകത്തില്‍ നടക്കുന്ന സ്ത്രീ ഹത്യയുടെ കണക്കുകളുടെ ഞെട്ടിക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിട്ടിരിക്കുന്നത്.ഇത് അനുസരിച്ച്‌ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 സത്രീകളും പെണ്‍കുട്ടികളും കൊലപ്പെടുന്നു. ഇവർ കൊല ചെയ്യപ്പെടുന്ന ഇടം വീടുകളോ ഇവരുടെ കൊലയാളികള്‍ അടുത്ത ബന്ധുക്കളോ ആണെന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് വിശദമാക്കുന്നത്.

1 st paragraph

യുഎൻ വിമണ്‍ പുറത്ത് വിട്ട സ്ത്രീഹത്യ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2023ല്‍ മാത്രം ലോകത്തില്‍ 85000 പെണ്‍കുട്ടികളും സ്ത്രീകളും പുരുഷന്മാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 60 ശതമാനവും 51100 പേരും കൊല്ലപ്പെട്ടിരിക്കുന്നത് അടുത്ത ബന്ധുവായ പുരുഷനാലാണ്. സ്ത്രീയ്ക്ക് ഏറ്റവും അപകടകരമായ ഇടങ്ങളിലൊന്നായി വീട് മാറുന്നുവെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

സ്ത്രീകളും പെണ്‍കുട്ടികളും ഏറ്റവും സുരക്ഷിതമായി കഴിയേണ്ട വീടുകളില്‍ വച്ചും അക്രമ സംഭവങ്ങളേയാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നാണ്
യുഎൻ വുമണ്‍ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ന്യാരാഡ്സായി ഗംബോണ്‍സാവൻഡ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുന്നത്. വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഈ കണക്കെന്നാണ് ഇവർ വിശദമാക്കുന്നത്. എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പൊലീസ് മറ്റ് ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇത്തരം കണക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടെന്നും അവർ വിശദമാക്കി.

2nd paragraph

2022നെ അപേക്ഷിച്ച്‌ സ്ത്രീഹത്യയില്‍ കുറവുണ്ടായെങ്കിലും ഉറ്റവർ നടത്തുന്ന സ്ത്രീഹത്യുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഫ്രിക്കയിലാണ് ഇത്തരത്തിലെ കൊലപാതകങ്ങളില്‍ വലിയ വർധനവുണ്ടായത്. പട്ടികയില്‍ തൊട്ട് പിന്നാലെയുള്ളത് അമേരിക്കയും ഓഷ്യാനയുമാണ്. യൂറോപ്പിലും അമേരിക്കയിലും പങ്കാളികള്‍ മൂലം സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവമാണ് കൂടുതലുള്ളത്.ജെനീവ: സ്വന്തം വീടുകള്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി യുഎന്നിന്റെ കണക്ക്. ലോകത്തില്‍ നടക്കുന്ന സ്ത്രീ ഹത്യയുടെ കണക്കുകളുടെ ഞെട്ടിക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിട്ടിരിക്കുന്നത്.ഇത് അനുസരിച്ച്‌ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 സത്രീകളും പെണ്‍കുട്ടികളും കൊലപ്പെടുന്നു. ഇവർ കൊല ചെയ്യപ്പെടുന്ന ഇടം വീടുകളോ ഇവരുടെ കൊലയാളികള്‍ അടുത്ത ബന്ധുക്കളോ ആണെന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് വിശദമാക്കുന്നത്.

യുഎൻ വിമണ്‍ പുറത്ത് വിട്ട സ്ത്രീഹത്യ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2023ല്‍ മാത്രം ലോകത്തില്‍ 85000 പെണ്‍കുട്ടികളും സ്ത്രീകളും പുരുഷന്മാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 60 ശതമാനവും 51100 പേരും കൊല്ലപ്പെട്ടിരിക്കുന്നത് അടുത്ത ബന്ധുവായ പുരുഷനാലാണ്. സ്ത്രീയ്ക്ക് ഏറ്റവും അപകടകരമായ ഇടങ്ങളിലൊന്നായി വീട് മാറുന്നുവെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

സ്ത്രീകളും പെണ്‍കുട്ടികളും ഏറ്റവും സുരക്ഷിതമായി കഴിയേണ്ട വീടുകളില്‍ വച്ചും അക്രമ സംഭവങ്ങളേയാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നാണ്
യുഎൻ വുമണ്‍ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ന്യാരാഡ്സായി ഗംബോണ്‍സാവൻഡ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുന്നത്. വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഈ കണക്കെന്നാണ് ഇവർ വിശദമാക്കുന്നത്. എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പൊലീസ് മറ്റ് ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇത്തരം കണക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടെന്നും അവർ വിശദമാക്കി.

2022നെ അപേക്ഷിച്ച്‌ സ്ത്രീഹത്യയില്‍ കുറവുണ്ടായെങ്കിലും ഉറ്റവർ നടത്തുന്ന സ്ത്രീഹത്യുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഫ്രിക്കയിലാണ് ഇത്തരത്തിലെ കൊലപാതകങ്ങളില്‍ വലിയ വർധനവുണ്ടായത്. പട്ടികയില്‍ തൊട്ട് പിന്നാലെയുള്ളത് അമേരിക്കയും ഓഷ്യാനയുമാണ്. യൂറോപ്പിലും അമേരിക്കയിലും പങ്കാളികള്‍ മൂലം സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവമാണ് കൂടുതലുള്ളത്.