Fincat

സൗജന്യ ഇന്റര്‍നെറ്റുമായി ബിഎസ്‌എൻഎല്ലും ദേവസ്വം ബോര്‍ഡും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകള്‍

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്.ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം.

1 st paragraph

ഒരു സിമ്മില്‍ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക. ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്ബോള്‍ ബി എസ് എൻ എല്‍ വൈഫൈ കാണാം. അതില്‍ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോണ്‍ നമ്ബർ നല്‍കുമ്ബോള്‍ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച്‌ ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. അരമണിക്കൂറില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നല്‍കിയും ഇന്റർനെറ്റ് ആസ്വദിക്കാനുള്ള ഓപ്‌ഷനുമുണ്ട്.

ശബരിമലയില്‍ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തല്‍ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകള്‍ ), തിരുമുറ്റം (2 യൂണിറ്റുകള്‍), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടർ (2 യൂണിറ്റുകള്‍), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാർഡ് റൂം, മരാമത്ത് ബില്‍ഡിംഗ്, ശബരിമല ബി എസ് എൻ എല്‍ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി എസ് എൻ എല്‍ കസ്റ്റമർ സർവീസ് സെന്റർ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് ശബരിമലയിലുള്ളത്. പമ്ബയില്‍ 12 നിലയ്ക്കല്‍ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളാണ് ഈ മണ്ഡലകാലത്ത് ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി സജ്ജീകരിച്ചിട്ടുള്ളത്.

2nd paragraph