Main Banner

മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകള്‍ക്കും പരിക്ക്

കൊല്ലം: കൊല്ലം നെടുമ്ബനയില്‍ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്ബോഴാണ് തെരുവുനായ ആക്രമിച്ചത്.തലക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. കുട്ടിയുടെ തലക്കും കൈകള്‍ക്കും അടക്കം പരിക്കുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവില്‍ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് അയച്ചു. രാവിലെ ഒമ്ബത് മണിക്കാണ് നെടുമ്ബനയിലെ ജനത വായനശാലക്ക് മുന്നില്‍ വെച്ച്‌ തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കടിച്ച്‌ വലിക്കാൻ ശ്രമിച്ചു. മുത്തച്ഛനാണ് നായെ ഓടിച്ച്‌ കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.

1 st paragraph