51-ാം ദിനം തെലുങ്ക് റിലീസിന്; അപൂര്‍വ്വ നേട്ടവുമായി ജോജു ജോര്‍ജ് ചിത്രം ‘പണി’
ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. പ്രേക്ഷകര്‍ക്ക് ചിത്രം രുചിച്ചതോടെ ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കി ഈ ചിത്രം.സംവിധാനത്തിന് പുറമെ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയതും ജോജു ആയിരുന്നു. ഒപ്പം മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി സാഗര്‍ സൂര്യയും ജുനൈസ് വി പിയും കൈയടി നേടി. ഇപ്പോഴിതാ തെലുങ്ക് റിലീസിന് ഒരുങ്ങുകയാണ് പണി.
ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ മലയാളം റിലീസ്. പിന്നാലെ തമിഴ് പതിപ്പ് നവംബര്‍ 22 നും കന്നഡ പതിപ്പ് നവംബര്‍ 29 നും റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തെലുങ്ക് പതിപ്പിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ 13 ന് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ തിയറ്ററുകളില്‍ എത്തും. തെലുങ്ക് ട്രെയ്ലറിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 35 കോടി നേടിയതായാണ് ട്രാക്കര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഈ ചിത്രത്തെ സംബന്ധിച്ച് മികച്ച വിജയമാണ് അത്. അഭിനയ നായികയായ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സാഗറും ജുനൈസും ‘പണി’യില്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇരുവരും. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്ബനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.