28 വര്‍ഷമായി പ്രവാസ ജീവിതം നയിച്ച മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദില്‍ നിര്യതനായി. ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസില്‍ പരേതരായ സി.എച്ച്‌.ഭരതേൻറയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്‌. ഉദയഭാനു ഭരതൻ (60) ആണ് ദറഇയ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 28 വർഷമായി റിയാദ് ബദീഅയില്‍ സുവൈദി കേന്ദ്രീകരിച്ച്‌ പ്ലംബിങ് ജോലി ചെയ്ത് വരികയായിരുന്നു ഉദയഭാനു.

ഭാര്യ: ദീപ്തി. സഹോദരങ്ങള്‍: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ. എയർ ഇന്ത്യ എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം റോഡ് മാർഗം കണ്ണൂരിലെ വീട്ടില്‍ എത്തിച്ച്‌ പയ്യാമ്ബലത്ത് സംസ്കരിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കണ്‍വീനറുമായ ജാർനെറ്റ് നെല്‍സണ്‍, കണ്‍വീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡൻറ് സത്യവാൻ എന്നിവർ രംഗത്തുണ്ടായിരുന്നു.