ഏഴാം വയസില്‍ സിറിയിലെത്തി, 10 കോടി തലയ്ക്ക് വിലയുള്ള കൊടും ഭീകരൻ, തന്ത്രശാലി; അബു മുഹമ്മദ് അല്‍-ജുലാനി ആരാണ്?
ദമാസ്ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ അധികാരക്കൈമാറ്റത്തിൻ്റെ തുടർ ചലനങ്ങള്‍. അവസരവാദിയും അപകടകാരിയും ആയ കൊടും ഭീകരൻ ആണ് സിറിയയുടെ ഭരണം ഏറ്റെടുക്കാൻ ഒരുങ്ങുന്ന അബു മുഹമ്മദ് അല്‍ – ജുലാനി.42കാരനായ അബു മുഹമ്മദ് അല്‍ -ജുലാനി ആണ്, അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരനായ അബു മുഹമ്മദ് അല്‍ – ജുലാനി മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും, അല്‍-ജുലാനിയുടെ അല്‍ഖ്വയ്ദ പശ്ചാത്തലം ലോകത്തെ ഭയപ്പെടുത്തുന്നുണ്ട്. സിറിയ പിടിക്കാൻ ഐഎസ് തലവൻ അബു ബകർ അല്‍ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനും കൂടിയാണ് അബു മുഹമ്മദ് അല്‍ -ജുലാനി.
അമേരിക്കയും ഇസ്രായേലും ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ച സൈന്യതലവൻ, ഒടുവില്‍ അമേരിക്കൻ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് നിർമിച്ച മിതവാദി പ്രതിച്ഛായയിലൂടെ യുഎസ് ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ തന്ത്രശാലി. സൗദിയില്‍ ജനിച്ച് ഏഴാം വയസ്സില്‍ കുടുംബത്തിനൊപ്പം സിറിയയിലേക്ക് മാറിയ അഹമദ് ഹുസൈൻ അല്‍ ഷറാ, സെപ്റ്റംബർ 11ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. 2003 മുതല്‍ 5 വർഷം ഇറാഖി ജയിലിലാണ്. 2011ല്‍ അല്‍ ഖ്വയദായുടെ സിറിയൻ വിഭാഗം ജബത്ത് അല്‍ നുഷ്റ (jabhat -al -nushra) രൂപീകരിച്ച് അസദിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി.
എന്നാല്‍ അല്‍ നുഷ്റ ഐഎസില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു. പാശ്ചത്യശക്തികള്‍ ഐഎസിനു പിന്നാലെ തിരിഞ്ഞപ്പോള്‍, സിറിയയിലെ ഇദ്ലിബില്‍ സ്വന്തം സാമ്രാജ്യം ഉയർത്തി കരുത്തനായി മാറുകയായിരുന്നു അല്‍ ജുലാനി. അല്‍ ഖ്വയദ് പശ്ചാത്തലം ഭാരം എന്ന തിരിച്ചറിവില്‍ ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്രിർ അല്‍ ഷാം (hayat -tahrir -al -sham) എന്ന് മാറ്റിയും നീളൻ കുപ്പായവും താടിയും ഉപേക്ഷിച്ച് പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളില്‍ എത്തിയും മുഖംമിനുക്കാനുള്ള ശ്രമം പിന്നാലെ നടത്തി. അതിനിടയിലും തുർക്കി, ചെച്ചെ്ന്ന്യ, ഇറാഖ്, മധ്യേഷ്യ തുടങ്ങി വിവിധ സ്ഥലങ്ങളിലെ യുവാക്കളെ റിക്രൂട്ട് ചെയ്ത് സംഘടന കരുത്താർജിച്ചു. സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിർബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുമ്ബോഴും ഇഡലിബിലെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം ഇല്ലാത്തത് അല്‍ ജുലാനിയുടെ തനിനിറം തെളിയിക്കുന്നതാണ്. വിമർശകരുടെ തലവെട്ടുകയും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക ആത്യന്തിക ലക്ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് അല്‍ ജോലാനി ആഗോള ഭീകരതയുടെ അടുത്ത പോസ്റ്റർ ബോയ് ആകുമോ എന്നാ ആശങ്ക ഉയർത്തുന്നുണ്ട് സിറിയയിലെ കാഴ്ചകള്‍.