Main Banner

പെട്രോള്‍ പമ്ബ് വരെ ഉദ്ഘാടനം, നെഗറ്റീവ് കമന്റില്‍ എനിക്കൊന്നും സംഭവിച്ചിട്ടില്ല; ഹണി റോസ് പറയുന്നു

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് ഹണി റോസ്. മലയാളത്തിലാണ് തുടക്കം കുറച്ചതെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.കരിയറില്‍ ഇരുപത് വർഷങ്ങള്‍ പൂർത്തിയാക്കിയ താരം ഉദ്ഘാടനങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഇതിന്റെ പേരില്‍ പലപ്പോഴും ട്രോളുകളിലും ഹണി റോസ് അകപ്പെടാറുണ്ട്. ഇതോടെ ഉദ്ഘാടന റാണി എന്ന പേരിലും താരം അറിയപ്പെട്ടു. ഇപ്പോഴിതാ തന്റെ ഉദ്ഘാടനങ്ങളെ പറ്റിയും നെഗറ്റീവ് കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് ഹണി.

1 st paragraph

അമ്മ സംഘടനയുടെ യുട്യൂബ് ചാനലിലൂടെയാണ് ഹണി റോസിന്റെ പ്രതികരണം. ഒരു മാസം എത്ര ഉദ്ഘാടനം ചെയ്യും എന്ന അവതാരകനായ ബാബു രാജിന്റെ ചോദ്യത്തിന്, “ഒത്തിരി ഒന്നുമില്ല. വളരെ കുറവേ ഉള്ളൂ. കേരളത്തില്‍ എല്ലാ ഷോപ്പുകളുടെയും ഉദ്ഘാടനത്തില്‍ അഭിനേതാക്കളെ വിളിക്കാറുണ്ട്. മരുന്ന് കട, പെട്രോള്‍ പമ്ബ് ഉദ്ഘാടനം ചെയ്യാനൊക്കെ വന്നിരുന്നു. പൂനെയില്‍ ആയിരുന്നു പെട്രോള്‍ പമ്ബിന്റേത് വന്നത്”, എന്നാണ് ഹണി റോസ് മറുപടി നല്‍കിയത്.

നെഗറ്റീവ് കമന്റുകളെ കുറിച്ചും ഹണി റോസ് സംസാരിച്ചു. “ഞാൻ കമന്റുകള്‍ നോക്കാറില്ല. നെഗറ്റീവ് കമന്റുകള്‍ കൊണ്ട് എനിക്കിതുവരെ ഒരു മോശവും സംഭവിച്ചിട്ടില്ല. സ്വസ്ഥമായിട്ടും സമാധാനമായിട്ടുമെ പോയിട്ടുള്ളൂ. പറയുന്നവർ പറയട്ടെ. ഓരോ ആളുകളല്ലേ. അവരുടെ ചിന്തകളല്ലേ. അതിലൊന്നും നമുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് എടുക്കാൻ തുടങ്ങിയാല്‍ ഒരു മനസമാധാനവും ഉണ്ടാവില്ല. ഒരു കാര്യവും ചെയ്യാനും പറ്റില്ല. ജീവിതം ഇരുട്ടിലായി പോകും. അതിന്റെ ഒന്നും ആവശ്യമില്ല”, എന്നാണ് ഹണി റോസ് പറഞ്ഞത്. അതേസമയം, റേച്ചല്‍ എന്ന സിനിമയാണ് ഹണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരി 10ന് തിയറ്ററുകളില്‍ എത്തും.

2nd paragraph