ഒടിപി വേണ്ട, പാൻ കാര്‍ഡ് ഉപയോഗിച്ച് സിബില്‍ സ്കോര്‍ പരിശോധിക്കാം, വഴി ഇതാ…
സിബില്‍ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായപ എടുക്കാൻ നേരത്താണ് സിബില്‍ സ്കോർ വില്ലനാകുന്നത്.മികച്ച സ്കോർ ഇല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ലോണ്‍ നല്കണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ സാമ്ബത്തിക ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് സിബില്‍ സ്കോർ പരിശോധിക്കുന്നത്. സാദാരണയായി സിബില്‍ സ്കോർ പരിശോധിക്കുന്നതിന് ഒടിപി ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാൻ കാർഡ് ഉപയോഗിച്ച് സിബില്‍ സ്കോർ അറിയാനാകും.
എന്താണ് സിബില്‍ സ്കോർ
ഒരു വ്യക്തിയുടെ വായ്പ യോഗ്യത അളക്കുന്ന 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്കോർ. അതായത്, കടം വാങ്ങിയാല്‍ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകള്‍ സാധാരണ വായ്പ നല്‍കുമ്ബോള്‍ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബില്‍ സ്കോർ.
ഇന്ത്യയില്‍, ഓരോ നികുതിദായകനും ആദായ നികുതി വകുപ്പ് 10 അക്ക തിരിച്ചറിയല്‍ നമ്ബർ നല്‍കിയിട്ടുണ്ട്. ഇതാണ് പാൻ കാർഡ്. നിങ്ങളുടെ സാമ്ബത്തിക വിവരങ്ങള്‍ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം ഇതുവഴി ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് എളുപ്പത്തില്‍ ലഭിക്കും.
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് സിബില്‍ സ്കോർ പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങള്‍
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ അനുയോജ്യമായ ഏതെങ്കിലും വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ പാൻ നമ്ബർ നല്‍കുക.
നിങ്ങളുടെ ജനനത്തീയതി, ഫോണ്‍ നമ്ബർ, ഇമെയില്‍ വിലാസം എന്നിവ നല്‍കുക.
വാട്സ്‌ആപ്പ് വഴി അപ്ഡേറ്റുകള്‍ സ്വീകരിക്കുക എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
സൗജന്യ ക്രെഡിറ്റ് സ്കോർ നേടുക എന്നതില്‍ ക്ലിക്ക് ചെയ്യുക