Fincat

ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും; സംഭവം നാദാപുരം റോഡില്‍, അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തീയും പുകയും.കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.

1 st paragraph

ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. സമയോചിത ഇടപെടല്‍ കാരണം വലിയ അപകടം ഒഴിവായി. പിന്നാലെ തീ കെടുത്താൻ അഗ്നിശമനസേന സ്ഥലത്തെത്തി. ഇന്ന് രാവിലെ പത്തേ മുക്കാലോടെയായിരുന്നു സംഭവം.