വിലക്കിഴിവില്‍ കാവസാക്കി നിൻജ 300 സ്വന്തമാക്കാം

മുൻനിര ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറില്‍ നിൻജ 300-ന് ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ കാലയളവില്‍ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 രൂപ വരെ വിലയില്‍ കിഴിവ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോ‍ട്ടുകള്‍.

കമ്ബനിയുടെ മറ്റ് മോഡലുകള്‍ പോലെ, നിഞ്ച 300-നുള്ള കിഴിവ് ഈ മാസം അവസാനം വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ സാധുതയുള്ളതാണ്. കവാസാക്കി നിഞ്ച 300 ന് 296 സിസി പാരലല്‍-ട്വിൻ ലിക്വിഡ്-കൂള്‍ഡ് എഞ്ചിൻ ഉണ്ട്, ഇത് പരമാവധി 38.88 ബിഎച്ച്‌പി കരുത്തും 26.1 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്.

അനലോഗ്, ഡിജിറ്റല്‍ ഇൻസ്ട്രുമെൻ്റ് കണ്‍സോള്‍, ഹീറ്റ് മാനേജ്‌മെൻ്റ് ടെക്‌നോളജി, സൂപ്പർസ്‌പോർട്ട് സ്റ്റൈല്‍ അലുമിനിയം ഫുട്‌പെഗ്, ഉയർത്തിയ ഹാൻഡില്‍ബാർ, ഡിജിറ്റല്‍ ഫ്യൂവല്‍ ഗേജ്, ഹാലൊജൻ ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ലോ ഫ്യുവല്‍ ഇൻഡിക്കേറ്റർ എന്നിവ കവാസാക്കി നിൻജ 300-ല്‍ നല്‍കിയിട്ടുണ്ട്3. 43 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയില്‍ കാവസാക്കി നിഞ്ച 300 ൻ്റെ എക്‌സ് ഷോറൂം വില. 2024 കവാസാക്കി നിഞ്ച 300 കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളില്‍ ലഭ്യമാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ലഭ്യമായ കിഴിവുകളാണ് മുകളില്‍ വിശദീകരിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞിരിക്കുന്ന കിഴിവുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും വിവിധ ഭൂപ്രദേശങ്ങള്‍ക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകള്‍ക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, വാഹനം വാങ്ങുന്നതിന് മുമ്ബ്, കൃത്യമായ കിഴിവ് കണക്കുകള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.