ബഹ്റൈന്‍ ദേശീയ ദിനം; ജയിലില്‍ കഴിയുന്ന 896 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഭരണാധികാരി
മനാമ: ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവിട്ട് ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവ്.വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുാകാര്‍ക്കാണ് മോചനം ലഭിക്കുക.
ഹമദ് രാജാവ് അധികാരമേറ്റതിന്‍റെ രജതജൂബിലി കൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം ഇന്ന് രാജ്യം കൊണ്ടാടുന്നത്. സാഖീർ കൊട്ടാരത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനാകും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈന്‍റെ പുരോഗതിക്കും വിജയത്തിനും മികച്ച സംഭാവനകള്‍ നല്‍കിയവർക്ക് ചടങ്ങില്‍ ഹമദ് രാജാവ് മെഡലുകള്‍ സമ്മാനിക്കും.
വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനം ഉണ്ടാകും. ബഹ്റൈൻ ഇന്റർനാഷനല്‍ സർക്യൂട്ടില്‍ 16ന് വൈകുന്നേരം ഏഴിനാണ് കരിമരുന്ന് പരിപാടി. അവന്യൂസിലും ബഹ്റൈൻ ബേയിലും ഇന്ന് വൈകുന്നേരം ഏഴിന് കരിമരുന്ന് പ്രകടനം നടക്കും.