Fincat

അമ്മയെയും മകനെയും വീടിനുള്ളില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ തന്നെയെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് പട്ടാമ്ബിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഒരു കുടുംബമായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതിന് ശേഷമേ കൂടുതല്‍ വ്യക്തത വരുവെന്നും
പൊലീസ് പറഞ്ഞു.

1 st paragraph

ഇന്നലെയാണ് പട്ടാമ്ബി സ്വദേശി മുഖിലയെയും മകൻ നിഷാന്തിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് വല്ലപ്പുഴയിലായിരുന്നു സംഭവം. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളില്‍ വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

2nd paragraph