ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചു
ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചുതിരൂർ: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ സ്മാരക ഗവൺമെൻ്റ് കോളേജ് അറബിക് ഗവേഷണ വിഭാഗവും എസ്.എൻ.ഇ.സി വിദ്യാർഥി സംഘടന എസ്.എസ്.ഒ യും സംയുക്തമായി ദേശീയ അറബിക് സെമിനാർ സംഘടിപ്പിച്ചു. അലിഗഡ് മുസ് ലിം യൂനിവേഴ്സിറ്റി മലപ്പുറം സെൻറർ ഡയറക്ടർ ഡോ. കെ.പി ഫൈസൽ ഹുദവി ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം മേധാവി ഡോ. ജഅഫർ സ്വാദിഖ് പി.പി അധ്യക്ഷത വഹിച്ചു. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. ഖമർ ശബാൻ നദ് വി മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൾ ഡോ. അജിത് എം.എസ്, അറബിക് വിഭാഗം അധ്യാപകരായ ഡോ. ജാബിർ കെ ടി ഹുദവി, ഡോ. ഹിലാൽ കെ.എം ഡോ. സലാഹുദ്ധീൻ, ഉനൈസലി വാഫി, സിദ്ദീഖ് എം പി എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇരുപത് ഗവേഷകർ രണ്ടു വേദികളിലായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അന്താരാഷ്ട്ര അറബിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് ഫാരിഷ നാഫിയ സ്മാരക പുരസ്‌കാര സമർപ്പണവും എക്സ്പേർട്ട് ടോക്കും നാളെ പിജി സെമിനാറും നടക്കും. ഡോ. ബസ്സാം അഹ്‌മദ് ഗഫൂരി യമൻ ഉദ്ഘാടനം ചെയ്യും. ഫാരിഷ നാഫിയ പുരസ്കാര വിതരണ ചടങ്ങ് കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. വി.പി ബാബു ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. സൈനുദ്ദീൻ പി.ടി പ്രഭാഷണം നടത്തും.