ചര്‍മ്മം സുന്ദരമാക്കാൻ കറിവേപ്പില ഫേസ് പാക്ക് ; ഉപയോഗിക്കേണ്ട വിധം
കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തില്‍ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുക മാത്രമല്ല, ചുളിവുകള്‍, നേർത്ത വരകള്‍, വാർദ്ധക്യത്തിൻ്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. കറിവേപ്പിലയ്ക്ക് മുറിവുണക്കാനുള്ള കഴിവുള്ളതായി പഠനങ്ങള്‍ പറയുന്നു.
കറിവേപ്പിലയില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാല്‍ സമ്ബന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളില്ലാത്തതും യുവത്വമുള്ളതുമായ ചർമ്മത്തിനും സഹായിക്കുന്നു.
കറിവേപ്പിലയുടെ ആൻ്റിഓക്‌സിഡൻ്റ്, ആന്റി-ഡയബറ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരു, പൊട്ടല്‍, മറ്റ് ചർമ്മ പ്രശ്നങ്ങള്‍ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനായി കറിവേപ്പില ഉപയോഗിക്കേണ്ട വിധം.
ഒന്ന്
ഒരു പിടി കറിവേപ്പിലയുടെ പേസ്റ്റും ഒരു ടേബിള്‍സ്പൂണ്‍ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഷശേഷം ഏകദേശം പതിനഞ്ച് മുതല്‍ ഇരുപത് മിനിറ്റ് വരെ ഇട്ടേക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍
മുഖം കഴുകുക. ഈ പായ്ക്ക് ചർമ്മത്തിന് തിളക്കം നല്‍കുകയും പിഗ്മെൻ്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
കറിവേപ്പില പേസ്റ്റും അല്‍പം മഞ്ഞള്‍ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം കഴുകുക. ഈ പായ്ക്ക് മുഖക്കുരു നീക്കം ചെയ്യുകയും ചർമ്മത്തില്‍ നിന്ന് വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
മൂന്ന്
രണ്ട് സ്പൂണ്‍ കറിവേപ്പില പേസ്റ്റും അല്‍പം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.