14 വര്‍ഷത്തോളം പ്രവാസ ജീവിതം; മൂന്ന് വര്‍ഷം മുമ്ബ് നാട്ടിലേക്ക് മടങ്ങി, മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മുൻ പ്രവാസിയും കെഎംസിസി മദീന സെൻട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പണ്‍ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ മരിച്ചു.14 വർഷത്തോളം മദീനയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം മദീന ഹജ്ജ് വെല്‍ഫയർ ഫോറം, ഇസ്ലാഹി സെൻറർ തുടങ്ങിയ സംഘടനകളിലെ സജീവപ്രവർത്തകൻ കൂടിയായിരുന്നു. 10 വർഷത്തോളം മദീന അല്‍ അബീർ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനുശേഷം മൂന്ന് വർഷം മുമ്ബാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഭാര്യ: സാജിത, മക്കള്‍: അഫ്സല്‍ ഹുദാ, ത്വാഹാ (മക്ക). റിപ്പണ്‍ ജുമാമസ്ജിദില്‍ ഖബറടക്കി.