ഒടുവില്‍ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെര്‍മിറ്റ് അനുവദിച്ചു; അനുകൂല തീരുമാനം മരണത്തിന് ശേഷം
കോഴിക്കോട്: സിപിഎമ്മിനോടുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധയായ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നല്‍കിയ അപേക്ഷയില്‍ നാലുമാസം കഴിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല.ഓട്ടോയ്ക്ക് കെഎംസി നമ്ബർ നല്‍കാത്തതിനെ കുറിച്ച് വാർത്ത നല്‍കിയിരുന്നു. കണ്ണൂരില്‍ വണ്ടിയോടിക്കാനുള്ള കെഎംസി പെർമിറ്റ് ആണ് ഓട്ടോയ്ക്ക് അനുവദിച്ചത്. ഭർത്താവ് ശ്രീഷ്കാന്താണ് ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നത്. നിലവിലുള്ള നമ്ബർ പുതിയ ഓട്ടോയിലേക്ക് മാറ്റി കിട്ടാനായാണ് അപേക്ഷ നല്‍കിയത്. മതിയായ രേഖകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആർടിഒ അപേക്ഷയില്‍ നടപടി എടുത്തിരുന്നില്ല. ഒടുവില്‍ ഇപ്പോഴാണ് കെഎംസി പെർമിറ്റ് നമ്ബർ മാറ്റി നല്‍കാൻ അനുമതിയായത്.