പുതുതലമുറ ജീപ്പ് കോംപസ് നിര്‍മ്മാണം അടുത്തവര്‍ഷം തുടങ്ങും

ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് അടുത്ത തലമുറ കോംപസ് എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ ഈ അടുത്ത തലമുറ ജീപ്പ് കോംപസിൻ്റെ നിർമ്മാണം 2025 ല്‍ ആരംഭിക്കുമെന്നും ആദ്യം ഇറ്റലിയില്‍ വില്‍പ്പനയ്‌ക്കെത്തും എന്നുമാണ് പുതിയ റിപ്പോർട്ടുകള്‍. അടുത്ത വർഷം മാത്രം ഇറ്റലിയിലെ പ്രാദേശിക പ്രവർത്തനങ്ങളില്‍ ഏകദേശം 2.1 ബില്യണ്‍ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന്ജീപ്പിന്‍റെ മാതൃകമ്ബനിയായ സ്റ്റെല്ലാൻ്റിസ് പ്രഖ്യാപിച്ചു. ആല്‍ഫ റോമിയോയുടെ അടുത്ത തലമുറ കോമ്ബസിൻ്റെയും മറ്റ് മൂന്ന് മോഡലുകളുടെയും നിർമ്മാണത്തിനായി നിക്ഷേപം ഉപയോഗിക്കും.

പുതിയ തലമുറ ജീപ്പ് കോമ്ബസ് ബ്രാൻഡിൻ്റെ മെല്‍ഫി പ്ലാൻ്റില്‍ (ഐടിഎ) നിർമ്മിക്കും. ഗോയാനയില്‍ (GO) നിർമ്മിക്കുന്ന നിലവിലെ തലമുറ ഉപയോഗിക്കുന്ന സ്മോള്‍ വൈഡ് 4×4 പ്ലാറ്റ്‌ഫോമിന് പകരം ഇത് STLA മീഡിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ STLA പ്ലാറ്റ്‌ഫോം നിലവില്‍ പ്യൂഷോ 3008, ഒപെല്‍ ഗ്രാൻഡ്‌ലാൻഡ് എന്നിവ ഉള്‍പ്പെടെയുള്ള പുതിയ മോഡല്‍ കാറുകള്‍ക്ക് അടിവരയിടുന്നു. ഐസിഇ, ഹൈബ്രിഡ്, ഇലക്‌ട്രിക് എന്നിവയുള്‍പ്പെടെ വിവിധ തരം എഞ്ചിനുകള്‍ ഉള്‍ക്കൊള്ളാൻ ഈ ആർക്കിടെക്ചറിന് സാധിക്കും എന്നാണ് റിപ്പോർട്ടുകള്‍.

പുതിയ തലമുറ കോമ്ബസിൻ്റെ വിശദാംശങ്ങള്‍ ജീപ്പ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഇിതന് കൂടുതല്‍ വലിപ്പം ലഭിക്കും എന്നും ക്യാബിനിനുള്ളില്‍ കൂടുതല്‍ ഇടം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ മോഡുലാർ പ്ലാറ്റ്‌ഫോമിന് 4.3 മുതല്‍ 4.9 മീറ്റർ വരെ നീളവും 2.7 മുതല്‍ 2.9 മീറ്റർ വരെ വീല്‍ബേസും ഉള്ള വാഹനങ്ങളെ ഉള്‍ക്കൊള്ളാൻ കഴിയും. നിലവിലുള്ള മോഡലിന് 4.4 മീറ്റർ നീളവും 2.63 മീറ്റർ വീല്‍ബേസും ഉണ്ട്. അടുത്ത തലമുറ ജീപ്പ് കോംപസിന് നീളമുള്ള വീല്‍ബേസ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഇത് കൂടുതല്‍ യാത്രക്കാർക്കും ലഗേജിനും ഇടം നല്‍കാൻ ജീപ്പിനെ സഹായിക്കും എന്നാണ് റിപ്പോർട്ടുകള്‍. അതേസമയം ഈ പുതിയ ജീപ്പ് കോംപസ് ഇന്ത്യൻ വിപണിയില്‍ എത്തുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഒന്നും ഇല്ല.