വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തില്‍ എസ്‌എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 4 പേര്‍ക്ക് പരിക്ക്


തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്. 2 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.എസ്‌എഫ്‌ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സല്‍, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനല്‍കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.

കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്‌എഫ്‌ഐ -എബിവിപി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തില്‍ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.