പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശീലമാക്കാം അഞ്ച് പാനീയങ്ങള്‍

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് സീസണല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചില പാനീയങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. ഏതൊക്കെയാണ് ആ പാനീയങ്ങളെന്ന് നോക്കാം.

ഗ്രീൻ ടീ

കാറ്റെച്ചിനുകളും പോളിഫെനോളുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകള്‍ ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്നു. ഉപാപചയം വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കുന്നു. രാവിലെയോ വൈകുന്നേരമോ ചെറുചൂടുള്ള ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

മഞ്ഞള്‍ പാല്‍

ഗോള്‍ഡൻ മില്‍ക്ക് എന്നും അറിയപ്പെടുന്ന മഞ്ഞള്‍ പാല്‍ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ജീരക വെള്ളം

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഫലപ്രദവുമായ മറ്റൊരു പാനീയമാണ് ജീരക വെള്ളം. ദഹനത്തെ പിന്തുണയ്ക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജീരക വെള്ളം സഹായകമാണ്. ജീരകത്തിലെ ആൻ്റിഓക്‌സിഡൻ്റുകള്‍ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്

വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് ശരീരത്തെ അണുബാധകളില്‍ നിന്ന് ചെറുക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും ഒരു നേരം നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മികച്ചൊരു പാനീയമാണ്.