സ്കൂട്ടറില്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു
മലപ്പുറം: മലപ്പുറം വണ്ടൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു.വണ്ടൂർ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്ബോള്‍ പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെ എളക്കൂർ നിരന്നപരമ്ബില് വെച്ചായിരുന്നു അപകടം. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലും, തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഐ എൻ ടി യു സി വണ്ടൂർ മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ല വെട്രൻസ് സെവൻസ് ഫുട്ബോള്‍ അസോസിയേഷൻ ജനറല്‍ സെക്രട്ടറി, വണ്ടൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്ന ആളായിരുന്നു നൗഷാദ്. ഖബറടക്കം നാളെ നടക്കും.