ക്രിസ്തുമസ് ദിനത്തില്‍ ജെ പി നദ്ദ ദില്ലി സിബിസിഐ ആസ്ഥാനത്ത്, ഒപ്പം അനില്‍ ആന്റണി അടക്കം നേതാക്കള്‍

ദില്ലി : ക്രിസ്തുമസ് ദിനത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിലെ ബിഷപ്പ് ഹൌസില്‍ (സിബിസിഐ ആസ്ഥാനം) എത്തി.ദില്ലി രൂപത ബിഷപ്പ് അനില്‍ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി. കത്തീഡ്രല്‍ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കള്‍ അനില്‍ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച്‌ ബിഷപ്പ് അനില്‍ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലില്‍ എത്തി. പ്രാർത്ഥനകളില്‍ പങ്കെടുത്തു.

ക്രിസ്ത്യൻ വിഭാഗത്തിൻ്റെ ആശങ്ക കേന്ദ്ര മന്ത്രിയെ അറിയിച്ചതായി ആർച്ച്‌ ബിഷപ്പ് അനില്‍ കൂട്ടോ വിശദീകരിച്ചു. സഭാ ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഒപ്പമായിരിക്കും. മണിപ്പൂർ പ്രത്യേകം പരാമർശിച്ചില്ല. പക്ഷേ തുടർ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദ്ദയുടെ സന്ദർത്തെ കുറിച്ച്‌ അനില്‍ കൂട്ടോ വിശദീകരിച്ചു.