4 പ്ലസ് ടു വിദ്യാര്‍ഥികള്‍ കൊല്ലത്ത് നിന്നും പാപനാശത്ത് ഒന്നിച്ചെത്തി, ഒരാള്‍ തിരയില്‍പ്പെട്ടു; ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരനെ രക്ഷിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ അൻഷാദ് ആണ് തിരയില്‍പ്പെട്ടത്.തിരയില്‍പ്പെട്ട അൻഷാദിനെ പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു. ശ്വാസകോശത്തില്‍ മണല്‍ കയറിയിട്ടുണ്ടോ എന്നുള്ള കാര്യത്തിലും ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചു. കൊല്ലത്തു നിന്നും സുഹൃത്തുക്കളായ നാല് പ്ലസ് ടു വിദ്യാർത്ഥികള്‍ ആണ് വർക്കല പാപനാശം ബീച്ചില്‍ ഇന്ന് വൈകുന്നേരം 3.30 ന് കുളിക്കാൻ എത്തിയത്. ഇവരില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്.