മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളക്കും ബാർബർ തൊഴിലാളികൾക്കും ധനസഹായം

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസ്സും ആണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ ഇതേ വെബ് സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2025 ജനുവരി 10. ഫോണ്‍ : 0491 2505663.

 

 

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പര്യ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിനായി 25000 രൂപ വരെ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. മുമ്പ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ www.bwin.kerala.gov.in വഴി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ഇതേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി 2025 ജനുവരി 10. ഫോണ്‍:0491 2505663.