മലപ്പുറം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണ്‍ വയനാട് ടൗൺഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍.എ. (എന്‍.എച്ച് 966 ഗ്രീന്‍ഫീല്‍ഡ്) ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. മഞ്ചേരി വായ്പ്പാറപ്പടി സ്വദേശിയാണ്. ദേശീയപാത, കരിപ്പൂർ വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ ചുമതല വഹിച്ചിരുന്നു

 

ഉരുള്‍പ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയ വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജ് നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലുളള എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും 2024 ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഡോ. അരുണിൻ്റെ ചുമതല.