Fincat

രക്തസമ്മര്‍ദ്ദം കൂടി മസ്‌തിഷ്‌കാഘാതം; ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: മസ്‌തിഷ്‌കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി.അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

1 st paragraph

ജിദ്ദ ഫൈസലിയയില്‍ ഇർഫാൻ ഫർണിഷ്ഡ് അപ്പാർട്ട്മെൻറില്‍ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: രാമകൃഷ്ണ പണിക്കർ, മാതാവ്: ദേവകി. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയർ വിങ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.