പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കൂ
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പൊതുവേ നല്ലശീലമല്ലെന്ന് നമ്മുക്കറിയാം. എന്നാല്‍ പോലും ഭാരം കുറയ്ക്കാൻ എന്ന പേരിലും ഓഫീസില്‍ പോകണമെന്ന തിരക്ക് ഉള്ളത് കൊണ്ടൊക്കെ പലരും പ്രാതല്‍ ഒഴിവാക്കാറുണ്ട്.പ്രാതല്‍ ഒഴിവാക്കുമ്ബോള്‍ ഗ്ലൂക്കോസിൻ്റെ അളവ് കുറയുന്നു. തുടർന്ന് തലച്ചോറ് മികച്ച രീതിയില്‍ പ്രവർത്തിക്കാൻ പ്രയാസകരമാകുന്നു. ഇത് മോശമായ ഏകാഗ്രതയ്ക്കും ഓർമ്മക്കുറവിനും മാനസികാവസ്ഥയ്ക്കും കാരണമാകുന്നതായി വോക്ക്ഹാർഡ് ഹോസ്പിറ്റല്‍സ് മുംബൈ സെൻട്രലിലെ കണ്‍സള്‍ട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ. ശീതള്‍ ഗോയല്‍ പറഞ്ഞു.
ഗ്ലൂക്കോസിൻ്റെ കുറവ് കോർട്ടിസോള്‍ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂടുന്നതിന് ഇടയാക്കും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ കൂടുതല്‍ ദുർബലപ്പെടുത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോ. ശീതള്‍ പറഞ്ഞു.
എഴുന്നേല്‍ക്കുമ്ബോള്‍ തന്നെ വെറും വയറ്റില്‍ ചിലർക്ക് തലവേദന ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ (ഹൈപ്പോഗ്ലൈസീമിയ) കുറവുമൂലമാണ്. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഗ്ലൂക്കോസിൻ്റെ അഭാവം കോർട്ടിസോള്‍, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ പ്രകാശനത്തിന് കാരണമാകുന്നു. ഇത് രക്തക്കുഴലുകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് തലവേദനയിലേക്ക് നയിക്കുന്നതായി വിദഗ്ധർ പറയുന്നു.
നിർജ്ജലീകരണം പിരിമുറുക്കവും അസ്വസ്ഥത വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രക്തത്തിലെ പഞ്ചസാരയിലെ അളവിലെ മാറ്റങ്ങള്‍ മസ്തികാരോഗ്യത്തെ ബാധിക്കാം. തലവേദന തടയുന്നതിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും പ്രധാന പങ്ക് വഹിക്കുന്നു. പകല്‍ സമയത്ത് 4 മുതല്‍ 6 മണിക്കൂർ വരെ ഇടവിട്ട് വേണം ഭക്ഷണം കഴിക്കേണ്ടതെന്നും വിദഗ്ധർ പറയുന്നു. ഈ സമയപരിധി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു.
ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്നും ഇത് വിശപ്പ് മൂലമുണ്ടാകുന്ന തലവേദനയ്ക്ക് കാരണമാകുമെന്നും ഡോ. ഗോയല്‍ പറഞ്ഞു.