ഇന്ത്യന്‍ സ്‌കൂളിലെ മലയാളി അധ്യാപിക നിര്യാതയായി
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക നിര്യാതയായി. കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി (47)യാണ് നിര്യാതയായത്.ശനിയാഴ്ച രാവിലെ ഗോവയില്‍ വെച്ചായിരുന്നു അന്ത്യം.
കോയമ്ബത്തൂരിലാണ് കുടുംബമുള്ളത്. അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ഇന്ത്യൻ സ്‌കൂളില്‍ പ്ലസ്ടു കോമേഴ്‌സ് അധ്യാപികയായിരുന്നു (പി.ജി.ടി). 2010ലാണ് ഇന്ത്യൻ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ (എൻജിനീയറിങ് കണ്‍സള്‍ട്ടന്റ് എം.എസ്.സി.ഇ.ബി.) മകള്‍: ആകാൻക്ഷ ഷാജി (ഇന്ത്യൻ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാർഥി). മറ്റൊരു മകള്‍ നാട്ടിലാണ്.