ഇനി ഓറഞ്ചുകാലം; ഹരീഖില്‍ 10 ദിവസം നീളുന്ന മേള ജനുവരി ഒന്നിന് ആരംഭിക്കും
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാമേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് ആരംഭിക്കും.10 ദിവസം നീളുന്ന മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പുകള്‍ അല്‍ ഹരീഖ് ഗവർണറേറ്റ് പൂർത്തിയാക്കുന്നു. മധ്യപ്രവിശ്യയില്‍ റിയാദ് നഗരത്തില്‍ നിന്ന് 193 കിലോമീറ്റർ തെക്കുഭാഗത്തുള്ള ഉള്‍നാടൻ പട്ടണമായ ഹരീഖിലാണ് മേളയ്ക്ക് അരെങ്ങാരുങ്ങുന്നത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിെൻറ കീഴില്‍ നാഷനല്‍ അഗ്രികള്‍ച്ചറല്‍ സർവിസസ് കമ്ബനിയാണ് ഈ കാർഷികോത്സവത്തിെൻറ സംഘാടകർ. ഒമ്ബതാമത് മേളയാണ് ഇത്തവണത്തേത്.
മേളയിലെത്തുന്ന മൊത്ത, ചില്ലറ കച്ചവടക്കാരും സാധാരണ ജനങ്ങളുമെല്ലാം വൻതോതില്‍ ഇവ വാങ്ങിക്കൊണ്ടുപോകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ 10 ദിവസത്തെ മേളയിലെത്തുക പതിവാണ്. പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം ആളുകള്‍ വരാറുണ്ട്. മേള സന്ദർശിക്കുന്നവരില്‍ സമൂഹത്തിെൻറ നാനാതുറകളില്‍പ്പെട്ടവരും ചെറുകിടക്കാരും വൻകിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മേളയാണെന്ന് പറയപ്പെടാൻ കാരണം അതാണ്. ഹരീഖിലെ 350 ഓറഞ്ച് തോട്ടങ്ങളില്‍ ആകെയുള്ള 94,000 മരങ്ങളില്‍ നിന്ന് പ്രതിവർഷം വിളയുന്നത് 5,000 ടണ്‍ പഴങ്ങളാണ്.
ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങള്‍ അബു സുറ, വലൻസിയ ‘സമ്മർ’, ബുർതുകാല്‍ സുക്കരി, ഷമൂത്വി എന്നീ ഓറഞ്ചുകളാണ്. കൂടാതെ ഡാലിയ നാരങ്ങ, പോമെലോ നാരങ്ങ, ടാൻഗറിന നാരങ്ങ, ലിമോക്വാറ്റ്, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെറുമധുരനാരങ്ങകള്‍, മാൻടറിൻ ഒാറഞ്ച്, അബൂ ശബ്ക ഒാറഞ്ച്, ക്വിനോവ ഒാറഞ്ച്, ക്ലെമൻ്റൈൻ ഒാറഞ്ച് എന്നിവയും പ്രദേശത്ത് ഉല്പാദിപ്പിക്കുന്നതില്പ്പെടും. അത്യപൂർവയിനങ്ങള് ഉള്‍പ്പെടെ വിവിധതരം നാരങ്ങ വിളയുന്ന തോട്ടങ്ങളും മേളക്കെത്തുന്നവർ സന്ദർശിക്കാറുണ്ട്.