ഗതാഗത നിയന്ത്രണം
നവീകരണം നടക്കുന്ന തൂത – വെട്ടത്തൂര്‍ റോഡില്‍ തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് കള്‍വെര്‍ട്ട്, ജല്‍ജീവന്‍ മിഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെ നാലു ചക്ര വാഹനഗതാഗതം ഡിസംബര്‍ 31 രാവിലെ മുതല്‍ പൂര്‍ണമായി നിരോധിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അമ്മിനിക്കാട്- ഒടമല- പാറല്‍ റോഡിലൂടെയും മണ്ണാര്‍ക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ നാട്ടുകല്ല് – പാലോട്- മുറിയന്‍ക്കണ്ണി- വെള്ളിനേഴി കാറല്‍മണ്ണ റോഡിലൂടെയും പോകണം.