സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ, സംഗീതം സുഷിൻ ശ്യാം; പ്രതീക്ഷയേറ്റി പ്രഖ്യാപനം
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കാരായ ചിദംമ്ബരവും ജിത്തു മാധവനും ഒന്നിക്കുന്നു.കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനാണ്.
വെങ്കട്ട് കെ നാരായണയുടെ നേതൃത്വത്തിലുള്ള, സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ കെ വി എൻ പ്രൊഡക്ഷൻസും, തെസ്പിയൻ ഫിലിംസും കൈകോർക്കുന്ന ഈ സിനിമയയുടെ അനൗണ്‍സ്മെന്റ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകലോകം നോക്കി കാണുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ആവേശത്തിന്റെയും മഞ്ഞുമ്മല്‍ ബോയ്സിന്റെയും കിടിലൻ ട്രാക്കുകളിലൂടെ 2024 തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ. ആർട്ട് ഡയറക്ടർ – അജയൻ ചാലിശേരി, ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവല്‍ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിലെ താരനിരയുടെ വിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തു വരും.
‘ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്പ്പോഴും ഭാഷകള്‍ക്കപ്പുറമുള്ള സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു. ഈ സിനിമ പ്രേക്ഷകർ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകള്‍ ചുക്കാൻ പിടിക്കുമ്ബോള്, ഞങ്ങള്‍ക്ക് അതില്‍ ആത്മവിശ്വാസമുണ്ട്’, എന്നാണ് കെ വി എൻ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ പറഞ്ഞത്.
KD (കന്നഡ), യാഷ് നായകനാകുന്ന ടോക്സിക്, ദളപതി 69, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്ബൻ പ്രൊജക്ടുകളാണ് കെ വി പ്രൊഡക്ഷൻ നിലവില്‍ നിർമ്മിക്കുന്നത്.നല്ല കഥകള്‍ സിനിമയ്ക്കുന്ന ഇത്രയും വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണെന്ന് ചിദംമ്ബരവും സന്തോഷം പങ്കിട്ടു. ഈ സ്ക്രിപ്റ്റ് തൻ്റെ ഹൃദയത്തോട് ചേർന്ന് നില്‍ക്കുന്നതാണെന്നും ഇത്തരമൊരു മികച്ച ടീമിൻ്റെ പിന്തുണയോടെ ചെയ്യുന്ന സിനിമ മികച്ചതായിരിക്കും എന്ന് ജിത്തു മാധവനും കൂട്ടിച്ചേർത്തു. പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ.