Gold Rate Today: പ്രതീക്ഷ മങ്ങി സ്വര്‍ണാഭരണ ഉപോഭോക്താക്കള്‍, പുതുവര്‍ഷത്തില്‍ രണ്ടാം ദിനവും കുതിച്ച്‌ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ 320 രൂപ വർധിച്ച്‌ വിപണിയിലെ വില വീണ്ടും 57000 കടന്നിരുന്നു.ഇന്ന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,440 രൂപയാണ്.

ഡിസംബറിന്റെ അവസാനത്തില്‍ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പുതുവർഷം ആരംഭിച്ചത് മുതല്‍ വില ഉയരുന്ന ട്രെൻഡാണ് കാണുന്നത്. 2024 ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാല്‍ 2025 എത്തുമ്ബോഴേക്കും പവന്റെ വില 57200 രൂപയാണ്. 10,360 രൂപയോളം ആണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ സ്വര്ണവിലയുടെ മുന്നേറ്റം. സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ഇത് വലിയൊരു നേട്ടം തന്നെയാണ്. എന്നാല്‍ സാധാരണ ഉപഭോക്തതാക്കള്‍ക്ക് വില ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് ഉയർന്നത്. വിപണി വില 7180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് ഉയർന്നത്. വിപണിവില 5930 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 93 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ