Fincat

ചരിത്രം കുറിക്കാൻ ഐഎസ്‌ആര്‍ഒ; ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം 7ന് തന്നെ

തിരുവനന്തപുരം : ബഹിരാകാശത്ത് വച്ച്‌ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും.രാവിലെ ഒമ്ബതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

1 st paragraph

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഇസ്രൊ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഡിസംബ‍ർ 30ന് പിഎസ്‌എല്‍വി സി 60 ദൗത്യത്തിലാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. സ്പാഡെക്സ് ദൗത്യം വിജയിച്ചാല്‍ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഡോക്കിംഗ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചത്.