ഒടുവില്‍ ഉണര്‍ന്ന് കൊച്ചി കോര്‍പ്പറേഷൻ; മറൈൻ ഡ്രൈവിലെ ഫ്ലവര്‍ ഷോ നിര്‍ത്തിവെക്കാന്‍ നോട്ടീസ്

കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന പരിപാടികള്‍ക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നല്‍കി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവയ്ക്കാനാണ് നിർദേശം. ഉമ തോമസ് എംഎല്‍എയുടെ അപകടത്തിന് പിന്നാലെയാണ് കോർപ്പറേഷന്റെ ഇടപെടല്‍. ഫ്ലവർ ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് നോട്ടീസ് നല്‍കിയത്. ഫ്ലവർ ഷോ നാളെ അവസാനിക്കാൻ ഇരിക്കെയാണ് കോർപ്പറേഷൻ ഉണർന്നത്.

ഇന്നലെ വൈകീട്ട് പള്ളുരുത്തി സ്വദേശിയായ യുവതിക്ക് ഇവിടെ പ്ലാറ്റ്ഫോംമില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുണ്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. പവിലിയനില്‍ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാല്‍ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകള്‍ പവിലിയനില്‍ മൊത്തം നിരത്തിയത്. വീട്ടമ്മ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കി. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികള്‍ച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്ന് സംഘടിപ്പിക്കുന്നത് ചേർന്നാണ് എറണാകുളം മറൈൻ ഡ്രൈവില്‍ കൊച്ചി ഫ്ലവർ ഷോ 2025 സംഘടിപ്പിക്കുന്നത്.