പറമ്ബ് വൃത്തിയാക്കുന്നതിനിടെ കടന്നലുകള്‍ പൊതിഞ്ഞു; ശരീരമാസകലം കുത്തേറ്റ് കുന്നംകുളത്ത് ഗൃഹനാഥൻ മരിച്ചു
തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരില്‍ കടന്നല് കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്.ഇന്നലെ പറമ്ബ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നല് പൊതിഞ്ഞ ഷാജുവിനെ കടന്നല് ആക്രമണത്തില്‍ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.