സംസ്ഥാന സ്കൂള്‍ കായികമേളയിലെ വിലക്ക്: ‘സര്‍ക്കാരുമായി ആലോചിച്ച് പ്രശ്നപരിഹാരം’; മാര്‍ ബേസില്‍ സ്കൂള്‍ മാനേജ്മെന്റ്
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവില്‍ പ്രതികരണവുമായി കോതമംഗലം മാർ ബേസില്‍ സ്കൂള്‍ മാനേജ്മെന്റ്.സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂള്‍ മാനേജർ ജോർജ്ജ് കൂർപ്പില്‍ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അർഹതപ്പെട്ട അംഗീകാരം കിട്ടാതെ വന്നപ്പോള്‍ കുട്ടികള്‍ നടത്തിയ വികാരപ്രകടനം മാത്രമാണിതെന്നുമാണ് സ്കൂള്‍ മാനേജരുടെ പ്രതികരണം. മാനേജ്മെന്റിനോ സ്കൂളിനോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.