ജില്ലാ കളക്ടേഴ്‌സ് ട്രോഫി ജനുവരി 5 ന്

മലപ്പുറം ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കളക്ടേഴ്‌സ് ട്രോഫി ജനുവരി 5 ന്. മേൽമുറി മഅ്ദിന്‍ പബ്ലിക് സ്കൂളിൽ രാവിലെ 9.30 മണിക്കാണ് മത്സരം. Www.iqa.asia യിൽ ക്വിസ് പ്ലയേഴ്‌സ് ആയി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

 

സ്കൂളിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമുകളായാണ് പങ്കെടുക്കേണ്ടത്. വിജയികൾക്ക് പതിനായിരം രൂപയുടെ ക്യാഷ് പ്രൈസുകളും ലഭിക്കും. ഒന്നാം സ്ഥാനക്കാർ സംസ്ഥാന ഫൈനലിലേക്ക് യോഗ്യത നേടും. ക്വിസ് ചാമ്പ്യൻഷിപ് രജിസ്ട്രേഷന്: 7907635399, iqakeralasqc@gmail.com