ശുചീകരണ ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി, 2 മണിക്കൂര്‍ ദുരിതം, ഒടുവില്‍ രക്ഷ

കോഴിക്കോട് : വടകരയില്‍ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി. 2 മണിക്കൂർ നേരം കെട്ടിടത്തില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച്‌ കൈവരികള്‍ മുറിച്ച്‌ പരിക്കുകള്‍ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചു.