എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

കണ്ണൂർ: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനില്‍ കുമാർ (49)ആണ് മരിച്ചത്.തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.