ഈ 10 കമ്ബനികളുടെ കാറുകള്‍ക്ക് വമ്ബൻ വില്‍പ്പന
ഇന്ത്യൻ കാർ ഉപഭോക്താക്കള്‍ക്കിടയില്‍ മാരുതി സുസുക്കിയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറില്‍, കാർ വില്‍പ്പനയില്‍ മാരുതി സുസുക്കി വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതേസമയം ഹ്യുണ്ടായിയെ പരാജയപ്പെടുത്തി ടാറ്റാ മോട്ടോഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച വില്‍പ്പന നേടിയ10 കാർ കമ്ബനികളെ നോക്കാം.
മാരുതി സുസുക്കി
2024 ഡിസംബറില്‍ മാരുതി സുസുക്കി മൊത്തം 1,30,115 യൂണിറ്റ് കാറുകള്‍ വിറ്റു. ഇക്കാലയളവില്‍ മാരുതിയുടെ വില്‍പ്പനയില്‍ വാർഷികാടിസ്ഥാനത്തില്‍ 24.18% വർധനയുണ്ടായി.
ടാറ്റ
ഈ വില്‍പ്പന പട്ടികയില്‍ ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടാറ്റ മോട്ടോഴ്സിന് ആകെ 44,221 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
ഹ്യൂണ്ടായ്
ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഹ്യുണ്ടായ്. ഇക്കാലയളവില്‍ 42,208 യൂണിറ്റ് കാറുകളാണ് ഹ്യൂണ്ടായ് വിറ്റഴിച്ചത്.
മഹീന്ദ്ര
കഴിഞ്ഞ മാസം 41,424 യൂണിറ്റ് കാറുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. ഇക്കാലയളവില്‍ മഹീന്ദ്രയുടെ വില്‍പ്പനയില്‍ വാർഷികാടിസ്ഥാനത്തില്‍ 17.78 ശതമാനം വർധനയുണ്ടായി.
ടൊയോട്ട
കഴിഞ്ഞ മാസം 24,887 പുതിയ ഉപഭോക്താക്കളെയാണ് ടൊയോട്ടയ്ക്ക് ലഭിച്ചത്. ഇക്കാലയളവില്‍ ടൊയോട്ടയുടെ വില്‍പ്പനയില്‍ 17 ശതമാനം വർധനയുണ്ടായി.
കിയ
ഈ വില്‍പ്പന പട്ടികയില്‍ കിയ ആറാം സ്ഥാനത്താണ്. ഈ കാലയളവില്‍ കിയയ്ക്ക് ആകെ 8,957 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
എം ജി
ഇക്കാലയളവില്‍ എംജി ഏഴാം സ്ഥാനത്തെത്തി. 70.82 ശതമാനം വാർഷിക വർധനയോടെ എംജി കഴിഞ്ഞ മാസം മൊത്തം 7,516 യൂണിറ്റ് കാറുകള്‍ വിറ്റു.
ഹോണ്ട
ഈ വില്‍പ്പന പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു ഹോണ്ട. ഈ കാലയളവില്‍ ഹോണ്ടയ്ക്ക് ആകെ 6,825 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
ഫോക്സ്‍വാഗണ്‍
വില്‍പ്പന പട്ടികയില്‍ ഫോക്‌സ്‌വാഗണ്‍ ഒമ്ബതാം സ്ഥാനത്തായിരുന്നു. ഈ കാലയളവില്‍ ഫോക്‌സ്‌വാഗന് ആകെ 4,787 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
സ്‌കോഡ
ഈ വില്‍പ്പന പട്ടികയില്‍ സ്‌കോഡ പത്താം സ്ഥാനത്താണ്. ഇക്കാലയളവില്‍ 4,554 യൂണിറ്റ് കാറുകളാണ് സ്‌കോഡ വിറ്റഴിച്ചത്.