കെ.ജെ.യു മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5,6 ന് തിരൂരിൽ

തിരൂർ : കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5, 6 തിയ്യതികളിൽ തിരൂർ പ്രകാശ് റിവർ വ്യു ഓഡിറ്റോറിയത്തിൽ നടക്കും. 5 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 6 ന് പ്രതിനിധി സമ്മേളനം അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ കുറുക്കോളി മൊയ്തീൻ, എ.പി അനിൽകുമാർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു സൈനുദ്ധീൻ, തിരൂർ നഗരസഭ അധ്യക്ഷ എ.പി നസീമ , കെ.ജെ. യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി സ്മിജൻ തുടങ്ങിയവർ സംബന്ധിക്കും.

ചടങ്ങിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി സമർപ്പണവും ഐഡി കാർഡ് വിതരണവും നടക്കും.

സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡൻ് സുചിത്രൻ അറോറ , ജനറൽ സെക്രെട്ടറി കാർത്തിക് കൃഷ്ണ എന്നിവർ പറഞ്ഞു.