കരുളായി കാട്ടാനയാക്രമണം: മണിയുടെ ഭാര്യക്ക് ജോലി, മകള്‍ക്ക് ചികിത്സ; കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്
മലപ്പുറം: മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്ക്കാലിക ജോലി നല്‍കുമെന്ന് ഡിഎഫ്‌ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ് ഏറ്റെടുക്കും. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.