സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ ശൈത്യം കടുക്കുന്നു. വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ കടുക്കുമെന്നും ചിലയിടങ്ങളില്‍ മഴയും മഞ്ഞുവീഴ്‌ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സൗദി സ്‌കൂളുകള്‍ 10 ദിവസത്തെ സെമസ്റ്റർ അവധിയില്‍ പ്രവേശിച്ചതിനാല്‍ രക്ഷിതാക്കളുടെ ആശങ്കയുമൊഴിഞ്ഞിട്ടുണ്ട്. കൊടും ശൈത്യത്തില്‍ അതിരാവിലെ ഉണർന്ന് കുട്ടികളെ ഒരുക്കി സ്കൂളിലേക്ക് വിടുന്നതിെൻറ കഠിനതയില്‍നിന്ന് ഒരു താല്‍ക്കാലിക ഇടവേള കിട്ടിയ സന്തോഷത്തിലാണ് അവർ.
രാജ്യത്തിെൻറ പല പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയുകയാണ്. മഴയ്ക്കും ശക്തമായ തണുത്ത കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങള്‍, മദീന, മക്ക, അല്‍ ജൗഫ്, ഖസിം, റിയാദ്, ഹാഇല്‍, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലാണ് താപനില ഗണ്യമായി കുറയുകയും മഞ്ഞുണ്ടാവുകയും ചെയ്യുക. റിയാദ് പ്രവിശ്യയില്‍ തണുപ്പു ഉയരാനും മഴ പെയ്യാനും സാധ്യതയുണ്ട്. റിയാദിലും മദീനയിലും താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നേക്കും. മറ്റ് ചിലയിടങ്ങളില്‍ താപനില പൂജ്യത്തിന് താഴേക്കും പോയേക്കാനുമിടയുണ്ട്.