Fincat

കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തില്‍ പെട്ട ആളാണ്. മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

1 st paragraph

കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.