ബിസിനസ്സിലേക്കാണോ? സംരംഭകര്‍ക്കുള്ള സര്‍ക്കാരിന്‍റെ ഏറ്റവും മികച്ച 5 വായ്പാപദ്ധതികള്‍ ഇതാ…

ചെറുകിട സംരംഭകരെയും മറ്റു വ്യവസായ സ്ഥാപനങ്ങളെയും സാമ്ബത്തികമായി സഹായിക്കുന്നതിനുള്ള നിരവധി വായ്പ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.സംരംഭകരെ ശാക്തീകരിക്കുകയും സാമ്ബത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യം ഇടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന തൊഴിലവസരങ്ങള്‍ കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നത്. താരതമ്യേന കുറഞ്ഞ പലിശയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ വായ്പ പദ്ധതികള്‍ ഏതെല്ലാമെന്നു പരിശോധിക്കാം

1. എംഎസ്‌എംഇ വായ്പാ പദ്ധതി:

താരതമ്യേന കുറഞ്ഞ പലിശയുള്ള വായ്പകള്‍ തേടുന്ന, ഇടത്തരം ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച വായ്പാപദ്ധതിയാണിത്
* വായ്പാ തുക: 1 കോടി രൂപ വരെ
* പലിശ നിരക്ക്: 8% വരെ.
* വായ്പ അനുവദിക്കാനുള്ള സമയം: ഏകദേശം 8-12 ദിവസം.

2. പ്രധാനമന്ത്രി മുദ്ര യോജന : സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് ഈടില്ലാതെ 20 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നു. അതിനാല്‍ വനിതാ സംരംഭകര്‍, സേവന ദാതാക്കള്‍, ചെറുകിട ഡീലര്‍മാര്‍ എന്നിവര്‍ക്ക് ഇത് തികച്ചും അനുയോജ്യമാണ്.

3. നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍:

കണ്‍സോര്‍ഷ്യം പ്ലാനുകള്‍, ടെന്‍ഡര്‍ മാര്‍ക്കറ്റിംഗ്, മറ്റ് മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സഹായിക്കുന്നു.

4. ക്രെഡിറ്റ്-ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്സിഡി സ്കീം:

സാങ്കേതികവിദ്യ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സബ്സിഡിയുള്ള ധനസഹായം വാഗ്ദാനം ചെയ്യുന്നു. ഉല്‍പ്പാദനം, വിപണനം, സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ് എന്നീ സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കുന്നതിന് അനുയോജ്യമാണ്. സഹകരണ സ്ഥാപനങ്ങള്‍, പ്രൈവറ്റ് അല്ലെങ്കില്‍ പബ്ലിക് ലിമിറ്റഡ് ബിസിനസുകള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പുകള്‍ എന്നിവയ്ക്കും അപേക്ഷിക്കാം.

5. സിഡ്ബി ലോണ്‍

വായ്പ തുക: 10 ലക്ഷം മുതല്‍ 25 കോടി വരെ.
തിരിച്ചടവ് കാലാവധി: 10 വര്‍ഷം വരെ.
പ്രത്യേക ഇളവ് : 1 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് ആവശ്യമില്ല.
വലിയ തോതില്‍ ധനസഹായം ആവശ്യമുള്ള കമ്ബനികള്‍ക്ക് സിഡ്ബിയുടെ ഈ വായ്പ അനുയോജ്യമാണ്.