ആദ്യ ചിത്രത്തിന് 242 കോടി; മാര്‍ക്കോയ്ക്ക് മുന്നില്‍ മമ്മൂട്ടിയും പൃഥ്വിരാജും വീണു; മോളിവുഡിലെ പണംവാരി പടങ്ങളിതാ
പുതുവർഷമെത്തിയതോടെ പുതിയ സിനിമകളുടെ റിലീസിന് തയ്യാറെടുക്കുകയാണ് ഇൻഡസ്ട്രികള്‍. ഇതിനകം പുത്തൻ റിലീസുകള്‍ വന്നും കഴിഞ്ഞു.പുതിയ സിനിമകള്‍ വന്നിട്ടും മലയാളത്തില്‍ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പടങ്ങള്‍ ഇപ്പോഴും ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുന്നുണ്ട്. ഈ അവസരത്തില്‍ 2024ല്‍ മോളിവുഡില്‍ നിന്നും പണം വാരിയ സിനിമകളുടെ ലിസ്റ്റും പുറത്തുവന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയാണ് ലിസ്റ്റില്‍ പുതുതായി ചേർക്കപ്പെട്ടത്.
എല്ലാവർക്കും അറിയാവുന്നത് പോലെ ലിസ്റ്റില്‍ ഒന്നാമതുള്ളത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ആകെ നേടിയത് 242 കോടിയാണെന്നാണ് സൗന്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. 158 കോടിയുമായി ആടുജീവിതവും 156 കോടിയുമായി ആവേശവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്. ക്രിസ്മസ് റിലീസായെത്തിയ മാർക്കോ പട്ടികയില്‍ ആറാം സ്ഥാനത്താണ്. നിലവില്‍ 100 കോടി ക്ലബ്ബില്‍ ചിത്രം എത്തിയെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ലിസ്റ്റില്‍ പത്താം സ്ഥാനത്ത് ടർബോയാണ്. 73 കോടിയാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫൈനല്‍ കളക്ഷൻ.
2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ മലയാള സിനിമകള്‍
1 മഞ്ഞുമ്മല്‍ ബോയ്സ് – 242.5 കോടി
2 ആടുജീവിതം – 158.5 കോടി
3 ആവേശം – 156 കോടി
4 പ്രേമലു – 136.25 കോടി
5 അജയന്റെ രണ്ടാം മോഷണം – 106.75 കോടി
6 മാർക്കോ – 100 കോടി**
7 ഗുരുവായൂരമ്ബല നടയില്‍ – 90.15 കോടി
8 വർഷങ്ങള്‍ക്കു ശേഷം – 83 കോടി
9 കിഷ്കിന്ധാ കാണ്ഡം – 77 കോടി
10 ടർബോ – 73 കോടി