ഇന്നലെ രാത്രിമുതല്‍ കാണാനില്ല; രാവിലെ സമീപത്തെ കൃഷിയിടത്തില്‍ കര്‍ഷകന്‍റ മൃതദേഹം കണ്ടെത്തി, ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം പോരുവഴിയില്‍ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു.അമ്ബലത്തുംഭാഗം ചിറയില്‍ വീട്ടില്‍ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെസമീപത്തെ കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷി ചെയ്യാൻ കഴിയാത്ത വിധം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.