മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; പാര്‍ക്കിംഗിലും പ്രവേശനത്തിലും മാറ്റം
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതല്‍ 15 വരെ പമ്ബ ഹില്‍ ടോപ്പില്‍ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പാർക്കിംഗ് എന്നും ശബരിമല എഡിഎം ഡോ.അരുണ്‍ എസ് നായർ അറിയിച്ചു.
മുക്കുഴി കാനനപാത വഴി 11 മുതല്‍ 14 വരെ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളല്‍ സംഘത്തില്‍ ഉള്ളവർക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വേർച്ച്വല്‍ ക്യൂവില്‍ മുക്കുഴി വഴി ബുക്ക് ചെയ്തവർ പമ്ബ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുൻ നിർത്തിയാണ് ഉത്തരവ് എന്നും എഡിഎം അറിയിച്ചു.